Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ഗിന്നസ്​ ലോക റെക്കോർഡ്​ നേടി ദുബൈ മാള​ത്തൺ
    • കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ; പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയിൽ എൻഐഎക്ക് തിരിച്ചടി
    • അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി, ചിറ്റയം ഗോപകുമാർ ഉദ്ഘാടകൻ
    • കുവൈത്തിൽ ഡീസൽ കള്ളക്കടത്ത്; 4 ഇന്ത്യക്കാർ ഉൾപ്പെടെ 9 പ്രതികൾ പിടിയിൽ
    • നടുക്കടലിൽ 49 ദിനങ്ങൾ| Story of the Day| Aug:31
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘കേരളത്തിന്റെ പരമ്പരാഗത മേഖലകൾക്ക് തിരിച്ചടി, ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് 50% തീരുവ ഏർപ്പെടുത്തിയത് കേരളത്തിന്റെ പരമ്പരാഗത മേഖലകൾക്ക് വലിയ തിരിച്ചടിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപ്പന്നങ്ങൾ, കശുവണ്ടി, കയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിയെ ആശ്രയിക്കുന്ന കേരളത്തിന് ഈ നടപടി കനത്ത ആഘാതമുണ്ടാക്കും.

    രാജ്യവ്യാപകമായി ടെക്സ്റ്റൈൽ, മരുന്ന് നിർമാണം, തുകൽ, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ തുടങ്ങിയ മേഖലകളിലും തീരുവ വർധന കാരണം വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ചൂണ്ടിക്കാട്ടി 25%ൽനിന്ന് 50% ആയി തീരുവ വർധിപ്പിച്ചതിനെ അദ്ദേഹം വിമർശിച്ചു. എന്നാൽ, യുഎസ് തന്നെ റഷ്യയിൽനിന്ന് യുറേനിയവും വളവും ഇറക്കുമതി ചെയ്യുന്നുണ്ടെന്ന വസ്തുത ട്രംപ് അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ച് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ നടപടി വലിയ തിരിച്ചടിയാണെന്ന് ഗോവിന്ദൻ പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ “ജൂനിയർ പങ്കാളി”യായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിനും ഇത് കനത്ത പ്രഹരമാണ്. ചൈനയെ നേരിടാൻ യുഎസിനെ സഹായിക്കുന്ന ഇന്ത്യയ്ക്ക് ഇത്തരം തീരുമാനം ലഭിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു. പാകിസ്ഥാന് 19% മാത്രം തീരുവയും ചൈനയ്ക്ക് 30% ആയി കുറച്ചതും തുല്യതയില്ലായ്മയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    സിപിഎം ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഗോവിന്ദൻ പ്രഖ്യാപിച്ചു. പ്രാദേശിക തലത്തിൽ ട്രംപിന്റെ കോലം കത്തിച്ച് സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളോടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India-US Trade Kerala Exports MV Govindan Trump Tariffs
    Latest News
    ഗിന്നസ്​ ലോക റെക്കോർഡ്​ നേടി ദുബൈ മാള​ത്തൺ
    31/08/2025
    കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ; പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയിൽ എൻഐഎക്ക് തിരിച്ചടി
    31/08/2025
    അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി, ചിറ്റയം ഗോപകുമാർ ഉദ്ഘാടകൻ
    31/08/2025
    കുവൈത്തിൽ ഡീസൽ കള്ളക്കടത്ത്; 4 ഇന്ത്യക്കാർ ഉൾപ്പെടെ 9 പ്രതികൾ പിടിയിൽ
    31/08/2025
    നടുക്കടലിൽ 49 ദിനങ്ങൾ| Story of the Day| Aug:31
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.