Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • യുദ്ധം ഇന്ത്യൻ കമ്പനികളെയും ബാധിക്കുന്നു; അദാനി പോർട്ട്‌സ് അടക്കമുള്ളവയുടെ വിപണി മൂല്യത്തിൽ ഇടിവ്
    • കനത്ത മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌
    • കരിപ്പൂര്‍ വിമാന ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ സഹായം ഇപ്പോഴും കടലാസില്‍
    • തിരുവനന്തപുരം സ്വദേശി ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
    • വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ഡാറ്റ കവർന്ന് ബാങ്ക് എക്കൗണ്ടിൽനിന്ന് മോഷണം, ദുബായിൽ സൈബർ സംഘം പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വെൽഫെയർ പാർട്ടി മതസൗഹാർദ്ദ പാർട്ടി, എന്തിനാണ് പിന്തുണ വേണ്ടെന്ന് പറയുന്നത്-വി.ഡി സതീശൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    VD Satheeshan
    വി.ഡി സതീശൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- യു.ഡി.എഫിന് പിന്തുണ നൽകുന്നത് ജമാഅത്തെ ഇസ്ലാമിയല്ല, വെൽഫെയർ പാർട്ടിയാണെന്നും കേരളത്തിൽ മതസൗഹാർദ്ദ പദയാത്ര നടത്തിയ പാർട്ടിയാണ് അവരെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതസൗഹാർദ്ദത്തെ പിന്തുണക്കുന്നവരാണ് വെൽഫെയർ പാർട്ടിയെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്.

    അന്ന് ഇക്കാര്യം ആരും ചർച്ച ചെയ്തില്ല. എസ്.ഡി.പി.ഐയുടെ പിന്തുണ സ്നേഹപൂർവ്വം നിരസിച്ച മുന്നണിയാണ് യു.ഡി.എഫ്. അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ അതും ആരും ചർച്ച ചെയ്യുന്നില്ല. നേരത്തെ ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം സംഘടനകൾ യോഗത്തിന് പോലും വിളിച്ചിരുന്നില്ല. ഇപ്പോൾ പക്ഷെ, അതല്ല അവസ്ഥ. അവരെ എല്ലാവരും വിളിക്കുന്നുണ്ട്. കേരളത്തിൽ ഒരു തരത്തിലുള്ള അക്രമണവും വെൽഫെയർ പാർട്ടി നടത്തിയിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമൂഹത്തിൽ അവർ ഒരു ഭിന്നിപ്പും ഉണ്ടാക്കിയിട്ടില്ല. മതസൗഹാർദ്ദത്തിന്റെ അജണ്ട മുന്നോട്ടുവെച്ച്, സാഹോദര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രവർത്തിക്കുന്നവരെ എന്തിനാണ് തള്ളുന്നത്. വെൽഫെയർ പാർട്ടി രാഷ്ട്രീയത്തിൽ കറുത്തിരുണ്ട രൂപമാണ് എന്നതിന്റെ എന്താണ് തെളിവെന്നും സതീശൻ ചോദിച്ചു. എൽ.ഡി.എഫിൽ നിൽക്കുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ ആവേശകരം അഭിമാനകരം എന്ന് മുഖപ്രസംഗം എഴുതിയ പാർട്ടിയാണ് സി.പി.എം എന്നും സതീശൻ പറഞ്ഞു.


    മഅ്ദനി തീവ്രവാദിയാണെന്നും അദ്ദേഹത്തെ തമിഴ്നാട് പോലീസിന് പിടിച്ചുകൊടുത്തതിൽ അഭിമാനിച്ച് പുസ്തകം ഇറക്കിയ സി.പി.എം ആണ് ഇപ്പോൾ അവരുടെ പിന്തുണയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണ വഴി വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വർഗീയ ക്യാംപയിനാണ് സി.പി.എം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress VD Satheeshan Welfare party
    Latest News
    യുദ്ധം ഇന്ത്യൻ കമ്പനികളെയും ബാധിക്കുന്നു; അദാനി പോർട്ട്‌സ് അടക്കമുള്ളവയുടെ വിപണി മൂല്യത്തിൽ ഇടിവ്
    15/06/2025
    കനത്ത മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌
    15/06/2025
    കരിപ്പൂര്‍ വിമാന ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ സഹായം ഇപ്പോഴും കടലാസില്‍
    15/06/2025
    തിരുവനന്തപുരം സ്വദേശി ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
    15/06/2025
    വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ഡാറ്റ കവർന്ന് ബാങ്ക് എക്കൗണ്ടിൽനിന്ന് മോഷണം, ദുബായിൽ സൈബർ സംഘം പിടിയിൽ
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version