ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശിധരന് കര്‍ത്ത വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി -വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ചോദ്യം ചെയ്യാനായി ഇ ഡി നല്കിയ സമന്‍സിനെതിരെ സി എം ആര് എല്‍ എം ഡി ശശിധരന് കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശശിധരന് കര്‍ത്ത ഹര്‍ജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സി എം ആര് എല്‍ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.
സി എം ആര് എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് സി എം ആര് എല്‍ എംഡി ശശിധരന് കര്‍ത്തയെ ഇഡി വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരന് കര്‍ത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കര്‍ത്ത ഹാജരായിരുന്നില്ല. ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി വിട്ട് നില്‍ക്കുകയായിരുന്നു. കര്‍ത്തയുടെ നിസ്സഹകരണം കോടതിയെ അറിയിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.