Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ‘ഹൃദയവേദന ഉണ്ടായവർക്ക് തെറ്റിദ്ധാരണ മാറ്റാം’; കുഞ്ഞാലിക്കുട്ടിയെ കണ്ടു പഠിക്കണമെന്നും പാണക്കാട്ടെത്തി സന്ദീപ് വാര്യർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്‌കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണ്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണെന്നും സന്ദീപ് വാര്യർ.

    മലപ്പുറം: ബി.ജെ.പി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട്ടെത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി.

    മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്‌കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ തറവാടിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബി.ജെ.പിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണ മാറ്റാൻ സഹായമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. മലപ്പുറത്ത് മാനവിക സൗഹാർദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്നും ഇത് രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

    പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് എന്നെ അറിയുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം ഈയിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോൾ ഞാൻ കുറച്ചകലെ നിൽക്കുന്നത് കണ്ട് എന്നെ വിളിച്ചുവരുത്തി പരിപാടിയിൽ പങ്കാളിയാക്കി. ഇദ്ദേഹത്തെ പോലുള്ള നേതാക്കളുടെ മാതൃക കണ്ടുപഠിക്കാനുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.

    യൂത്ത് ലീഗിന്റെ പ്രവർത്തകർ നാട്ടിലും പുറത്തുമെല്ലാം എന്നെ എത്രത്തോളം സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IUML Panakkad Sandeep warrier
    Latest News
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025
    മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.