Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • ഗുജറാത്ത് സമാചര്‍ പത്രം ഉടമയെ അറസ്റ്റ് ചെയ്ത് ഇ.ഡി, എതിര്‍ ശബ്ദങ്ങളെ തകര്‍ക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
    • 1989ല്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു
    • ബാഴ്സയുടെ ഡൊമസ്റ്റിക് ട്രെബിൾ; ഫ്ലിക്ക് ആശാന്റെ മാജിക്ക്
    • ഇന്‍ഡ്യ സംഖ്യത്തിന്റെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചിദംബരം
    • കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മുറിവിൽ മുളക് തേക്കാൻ നേതൃത്വം ശ്രമിക്കുന്നു, ബി.ജെ.പിക്കായി പ്രചാരണത്തില്ലെന്ന് ആവർത്തിച്ച് സന്ദീപ് വാര്യർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂര്‍: പാലക്കാട്ട് ബി.ജെ.പി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും സി.പി.എമ്മുമായി ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. നേതൃത്വം തന്നെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രചാരണത്തില്‍ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെന്നും സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘടനയിൽ ഒരാൾ എത്തുന്നതിൽ വലിയ തപസ്യയുണ്ട്. അതിനെ പരിഗണിക്കാതെ റദ്ദാക്കുന്ന പ്രസ്താവനകൾ വലിയ സങ്കടമുണ്ടാക്കും. ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്.

    സന്ദീപ് തെറ്റുതിരുത്തി തിരിച്ചുവരണം എന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ദുസ്സൂചനയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തെരഞ്ഞെടുപ്പ് ശേഷം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത ഒരു പ്രശ്നവും ഇതേവരെ പരിഹരിച്ചിട്ടില്ല. പ്രശ്നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബി.ജെ.പിയുടെ വൈസ് പ്രസിഡണ്ടായ രഘുനാഥ് ആണ്. കെ സുരേന്ദ്രനെതിരെ താൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല.വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥിക്ക് വേണ്ടി ഗൃഹസമ്പർക്കം നടത്തിയിരുന്നു. ബി.ജെ.പി പ്രവർത്തകനായി പാർട്ടിയിൽ തുടരും.

    കൃഷ്ണകുമാർ തോറ്റാൽ തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കമാണ് നടക്കുന്നത്. ജയിക്കാൻ ആണെങ്കിൽ ശോഭാസുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റ ഒരാളെ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുതെന്നും സന്ദീപ് മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP K surendran Sandeep g Warrier
    Latest News
    ഗുജറാത്ത് സമാചര്‍ പത്രം ഉടമയെ അറസ്റ്റ് ചെയ്ത് ഇ.ഡി, എതിര്‍ ശബ്ദങ്ങളെ തകര്‍ക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
    16/05/2025
    1989ല്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു
    16/05/2025
    ബാഴ്സയുടെ ഡൊമസ്റ്റിക് ട്രെബിൾ; ഫ്ലിക്ക് ആശാന്റെ മാജിക്ക്
    16/05/2025
    ഇന്‍ഡ്യ സംഖ്യത്തിന്റെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചിദംബരം
    16/05/2025
    കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.