Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • കാനഡയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍; മരണ കാരണം വ്യക്തമല്ല
    • വജ്രങ്ങളും സ്വര്‍ണങ്ങളുമടക്കം പത്ത് ലക്ഷം രൂപയുടെ സമ്മാനം; വ്യാജ ലോട്ടറി തട്ടിപ്പില്‍ കുടുങ്ങി ആശാ വര്‍ക്കറുടെ മാനസിക നിലതെറ്റി
    • അമേരിക്കന്‍ സൈനിക സഹായം ഇസ്രായിലിലേക്ക് പ്രവഹിക്കുന്നു
    • ഡ്രോണുകള്‍ നിറച്ച മൊസാദ് ട്രക്ക് പിടികൂടി ഇറാന്‍ ഇന്റലിജന്‍സ്
    • കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്‌ബോട്ടുമായി കടുത്ത പ്രണയത്തില്‍; വിഷമത്തിലായി കുടുംബം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കാന്തപുരത്തെ പിന്തുണച്ചാൽ മാത്രം പോരാ, മതവിധി നടപ്പാക്കണം; ലീഗിനെതിരെ ഒളിയമ്പുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊണ്ടോട്ടി: രാഷ്ട്രീയലക്ഷ്യങ്ങൾവച്ച് പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാൽ പോരെന്നും അത് നടപ്പാക്കണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മതവിധി പറയുന്ന പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും തങ്ങൾ വ്യക്തമാക്കി.
    കൊണ്ടോട്ടിയിൽ പണ്ഡിത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലർ പിന്തുണച്ചുവെന്ന് പറയുന്നു. എന്നാൽ, പിന്തുണച്ചാൽ പോരാ നടപ്പിൽ വരുത്താൻ ശ്രമിക്കണം. മതവിധി പണ്ഡിതന്മാർ പറയുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്.
    സമസ്ത കേരള ജംഇഅത്തുൽ ഉലമ പല മതവിധികളും പറഞ്ഞു. മതവിധിയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്ന ആളുകൾ, എതിർ രാഷ്ട്രീയ പാർട്ടികളെ എതിർക്കാനായി മതവിധിയെ പിന്തുണക്കുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
    നേരത്തെ മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട് എന്നുമായിരുന്നു കാന്തപുരത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുറ്റപ്പെടുത്തിയുള്ള പിഎംഎ സലാമിൻ്റെ പ്രതികരണം. മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വിമർശനത്തിനെതിരെ സമസ്ത ഇകെ വിഭാ​ഗം നേതാക്കളായ നാസർ ഫൈസി കൂടത്തായിയും സത്താ‍ർ പന്തല്ലൂരും രം​ഗത്തെത്തിയിരുന്നു.

    സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്നായിരുന്നു മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ പ്രസ്താവന. യാഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നതോടെയാണ് വിഷയം മുസ്‌ലിം ലീഗും സമസ്തയും ഏറ്റെടുത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാനഡയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍; മരണ കാരണം വ്യക്തമല്ല
    20/06/2025
    വജ്രങ്ങളും സ്വര്‍ണങ്ങളുമടക്കം പത്ത് ലക്ഷം രൂപയുടെ സമ്മാനം; വ്യാജ ലോട്ടറി തട്ടിപ്പില്‍ കുടുങ്ങി ആശാ വര്‍ക്കറുടെ മാനസിക നിലതെറ്റി
    20/06/2025
    അമേരിക്കന്‍ സൈനിക സഹായം ഇസ്രായിലിലേക്ക് പ്രവഹിക്കുന്നു
    20/06/2025
    ഡ്രോണുകള്‍ നിറച്ച മൊസാദ് ട്രക്ക് പിടികൂടി ഇറാന്‍ ഇന്റലിജന്‍സ്
    20/06/2025
    കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്‌ബോട്ടുമായി കടുത്ത പ്രണയത്തില്‍; വിഷമത്തിലായി കുടുംബം
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.