തിരുവനന്തപുരം– സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിനെ തുടർന്ന് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷമാണ് ജീവനൊടുക്കിയത്. കുറിപ്പിൽ ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ പറയുന്നുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുറിപ്പിൽ പറയുന്നത്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥി മണൽ മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. 16-ാം വയസ് മുതല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുറിപ്പില്‍ ആനന്ദ് പറയുന്നു. സ്ഥാനാര്‍ത്ഥിത്വം തഴഞ്ഞതിനെ തുടർന്ന് ആനന്ദ് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



