തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ചുമതല ഏറ്റെടുത്തത്. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയാക്കിയത് നിലവിൽ ദേശീയതലത്തിൽ വരെ ചർച്ചയായിരിക്കുകയാണ്.
പശ്ചിമ ബംഗാളിൽ ബിജെപി മുഖ്യമന്ത്രി സുവെന്ദു അധികാർ അധികാരമേറ്റത്തിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ആയിരുന്ന മാനേജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറി ആക്കിയപ്പോൾ വിമർശിച്ച രാഹുൽഗാന്ധിക്കെതിരെ അടക്കം നിലവിൽ വിമർശനം ഉയരുന്നുണ്ട്.
രത്തൻ ഖേൽക്കറെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചപ്പോൾ നിശബ്ദനായ രാഹുലിന് ഇരട്ടത്താപ്പ് ആണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരെ ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. രത്തൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന സമയത്ത് കത്തിൽ വന്ന ബിജെപി സീൽ അടക്കം മുൻനിർത്തി പ്രതിപക്ഷം വിമർശനം. ഉയർത്തി. കേരളത്തിൽ എസ്ഐആറിന്റെ പേരും പറഞ്ഞ് ലക്ഷക്കണക്കിന് പേരുടെ വോട്ട് ഇല്ലാതാക്കിയ ഒരാളെ ഇങ്ങനെ ഒരു പോസ്റ്റിൽ നിയമിച്ചത് വിശ്വസ്തതയെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും ഇടതുപക്ഷം നേതാക്കൾ.
അതേസമയം, ഈ നിയമനം പരമായ കാര്യമാണെന്നും മറ്റു അഭിപ്രായങ്ങളിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.



