തിരുവനന്തപുരം: പ്രശസ്ത റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ ബലാത്സംഗക്കേസ്. യുവ ഡോക്‌റുടെ പരാതിയിലാണ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തൃക്കാക്കര പോലീസാണ് കേസെടുത്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ വേടനുമായി ആരംഭിച്ച സൗഹൃദത്തിന് പിന്നാലെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്‌തുവെന്നും രണ്ട് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ വേടൻ തയ്യാറായില്ല. നേരത്തെ കഞ്ചാവ് കേസില്‍ അറസ്‌റ്റിലായ വേടന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. വേടൻ്റെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. വേടനെതിരെ മുമ്പ് മി ടൂ ആരോപണവും ഉയര്‍ന്നിരുന്നു. ‘വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെൻ്റ് ‘ എന്ന കൂട്ടായ്‌മ വഴിയാണ് ചില സ്ത്രീകള്‍ വേടനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.