കൊണ്ടോട്ടി(പുളിക്കൽ)- മഴ പെയ്താൽ റോഡിൽനിന്ന് വെള്ളം കുത്തിയൊലിച്ച് വീടുകളിലാകമാനം വെള്ളം കയറി പ്രദേശവാസികൾ ദുരിതത്തിൽ. ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലം-പള്ളിക്കൽ ബസാർ റോഡിലെ ചാമപ്പറമ്പിലെ റോഡിന് അരികിൽ താമസിക്കുന്നവരാണ് പൊറുതിമുട്ടുന്നത്.
ലക്ഷം വീട് കോളനിക്ക് താഴെയുള്ള റോഡിൽ വെള്ളം കുത്തിയൊലിച്ച് റോഡിന്റെ ഒരു വശത്ത് താമസിക്കുന്നവരുടെ വീടുകളിൽ ചെളിവെള്ളം നിറയുന്ന അവസ്ഥയാണ്.
നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇനി ആരോട് പരാതി പറയും എന്നറിയാതെ വിഷമത്തിലാണ് ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങൾ.
