കൊച്ചി- റിപ്പോർട്ടർ ടി.വിയുടെ ആസ്ഥാനത്ത് കേരള പോലീസിന്റെ പരിശോധന. ഇന്ന് രാവിലെ ആറു മണിയോടെയാണ് പോലീസ് സംഘം റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് എത്തി പരിശോധന നടത്തുന്നത്. പുലർച്ചെയാണ് വൻ പോലീസ് സംഘം എത്തി പരിശോധന നടത്തിയത്. മാധ്യമ പ്രവർത്തകരുടെ അടക്കം ഫോൺ പോലീസ് പിടിച്ചെടുത്തെന്നും റിപ്പോർട്ടർ ടി.വി ആരോപിച്ചു. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്. വാർത്താ സംപ്രേഷണം തടസ്സപ്പെട്ടതതായും റിപ്പോർട്ടർ ടി.വി മേധാവികൾ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







