കോഴിക്കോട്-സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനത്തിന് ആവശ്യമായ ദിയാധനം സ്വരൂപിക്കുന്നതിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലയിൽനിന്ന്. ഒമ്പത് കോടി 24ലക്ഷത്തി12565 രൂപയാണ് മലപ്പുറം പിരിച്ചത്.
കോഴിക്കോട് ജില്ല 3.95,40,021 കോടി നല്കി. കണ്ണൂർ 2,18,60,00൦ രൂപയാണ് ലഭിച്ചത്. പാലക്കാട് ജില്ല 1,59,85,147 കോടിയും ലഭിച്ചു. തൃശൂർ 1,39,87,244 കോടിയും എറണാകുളം 1,18,05,616 കോടിയും പിരിച്ചു. കാസർകോട് 1,17,18,239 കോടിയാണ് നൽകിയത്.
