നിലമ്പൂർ- പിണറായി വിജയനും വി.ഡി സതീശനും ഒരുക്കിയ കത്രികപ്പൂട്ടിൽനിന്ന് കേരളത്തെ രക്ഷിക്കാനാണ് തനിക്ക് കത്രിക ചിഹ്നം ലഭിച്ചതെന്ന് പി.വി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് അനുവദിക്കപ്പെട്ട കത്രിക ചിഹ്നം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അൻവർ. ഓട്ടോറിക്ഷയും കത്രികയുമാണ് ചോദിച്ചിരുന്ന രണ്ടു ചിഹ്നങ്ങൾ. എന്നാൽ ഓട്ടോറിക്ഷ മറ്റൊരു സംസ്ഥാന പാർട്ടിക്ക് അനുവദിച്ചതിനാൽ അത് ലഭിച്ചില്ല. കത്രിക ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. പിണറായിയെയും സതീശനും പതുക്കെ മുറിച്ചെടുക്കാനുള്ള ചിഹ്നമാണ് ഇതെന്നും അൻവർ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്തു പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. നാലു പേർ ഇന്ന് പത്രിക പിൻവലിച്ചു. ഈ മാസം 19നാണ് ഉപതെരഞ്ഞെടുത്ത്. ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കാൻ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്നുള്ള എം.പി പ്രിയങ്ക ഗാന്ധി ഈ മാസം 14ന് നിലമ്പൂരിലെത്തും. പൊതുയോഗത്തിലും റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും.