കോഴിക്കോട്– പ്രശസ്ത ആർക്കിടെക്ചറൽ ഡിസൈനർ നസീർ ഖാൻ (65) അന്തരിച്ചു. വെസ്റ്റ് ഹിൽ, ബി.ജി റോഡിലെ പുത്തൻ തെരുവിൽ ഹൗസിൽ പരേതനായ അബ്ദുൽ ഹമീദിന്റെ മകനാണ് പി.എ. നസീർ ഖാൻ. കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും വാസ്തുകലയിൽ തന്റേതായ മുദ്ര പതിപ്പിച്ച നസീർ ഖാൻ, ആഡംബരവും സൗന്ദര്യവും സമന്വയിപ്പിച്ച ഡിസൈനുകളിലൂടെ പ്രശസ്തനായിരുന്നു.
മാതാവ്: എ.വി. നഫീസ. ഭാര്യ: ലൈലാ പുനത്തിൽ (വയനാട്). മക്കൾ: അബ്ദുൽ വാഹിദ് ഖാൻ (ആർക്കിടെക്ട്), നെഹല നസീർ ഖാൻ (ആർക്കിടെക്ട്, ചെന്നൈ). മരുമക്കൾ: ഫഹദ് (ചെന്നൈ), നുഹ ഒളകര (ഖത്തർ). സഹോദരങ്ങൾ: പി.എ. സജീദ്, പി.എ. ജാസം, പി.എ. ഷീബ.ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തോപ്പയിൽ കംബരം മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group