Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില
    • തൃശ്ശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
    • കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സർക്കാർ പദ്ധതികൾ വേണം: വിസ്ഡം യൂത്ത്
    • ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്കും സൗദി പൗരനും ശിക്ഷ
    • ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ

    പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്നും കോടതി രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും. സെൻസർ ബോർഡാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നത്.

    സെൻസർ ബോർഡ് മുൻകൂട്ടി ആവശ്യപ്പെട്ട 96 കട്ടുകളൊന്നും വേണ്ടെന്ന് രാവിലെ തന്നെ വ്യക്തമായി അറിയിച്ചു. സിനിമയിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടത്. ഒന്നാമത്, സിനിമയുടെ ഒരു മണിക്കൂർ എട്ടാം മിനിറ്റിൽ (3236-ആം സെക്കൻഡിൽ) ആരംഭിക്കുന്ന ക്രോസ് എക്‌സാമിനേഷൻ സീനിലെ “ജാനകി” എന്ന പേര് മ്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനായി സന്നദ്ധമാണെന്ന് നിര്‍മാതാക്കൾ അറിയിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാമത്, സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ മറ്റൊരു നിർദ്ദേശം. ജാനകി വി, അല്ലെങ്കിൽ വി. ജാനകി എന്നാക്കി പേര് പരിഷ്‌ക്കരിക്കണമെന്ന് അറിയിച്ചിരുന്നു. ടൈറ്റിൽ കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരൻ ആണെന്നും, അതേ പേരാണ് ടൈറ്റിലിൽ ഉൾപ്പെടുത്തേണ്ടതെന്ന് ബോർഡ് അഭിപ്രായപ്പെട്ടു.

    ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നായിരുന്നു സെൻസർ ബോർഡിന്റെ സത്യവാണ്‌മൂലം രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. ക്രോസ് എക്‌സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു.

    സിനിമ മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളിലായി പുറത്തിറങ്ങുന്ന സാഹചര്യത്തില്‍, ‘ജാനകി’ എന്ന പേര് രാജ്യമാകെ ഉപയോഗിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. ചിത്രത്തിൽ ‘ജാനകി’ എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തിൽപ്പെട്ട വ്യക്തി സഹായിക്കാൻ എത്തുന്നതായി കാണിക്കുന്നു. ഇതിന് പിന്നിൽ ഗൂഢോദ്ദേശമുണ്ടെന്ന തെറ്റിദ്ധാരണ ജനങ്ങളിലേക്ക് വ്യാപിക്കാമെന്ന് സെൻസർ ബോർഡ് അഭിപ്രായപ്പെട്ടു. രാമായണത്തിലെ സീതയെ സൂചിപ്പിക്കുന്ന പേരാണ് ‘ജാനകി’. സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ ഈ പേരിന്റെ ഉപയോഗം, പൊതുസമൂഹത്തിൽ മതസമ്പന്ധിയായ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാകുമെന്നാണ് സെൻസർ ബോർഡിന്റെ വിലയിരുത്തൽ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    censor board Controversy High court janaki vs state of kerala Suresh Gopi
    Latest News
    സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില
    27/07/2025
    തൃശ്ശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
    27/07/2025
    കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സർക്കാർ പദ്ധതികൾ വേണം: വിസ്ഡം യൂത്ത്
    27/07/2025
    ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്കും സൗദി പൗരനും ശിക്ഷ
    27/07/2025
    ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.