ന്യുഡൽഹി– സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജാനകി വിഎസ് സ്റ്റേറ്റ് ഓഫ് കേരള അഥവാ ജെഎസ്കെ (JSK) യുടെ പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്ര സെൻസർ ബോർഡ്. ജാനകി എന്നത് സീത ദേവിയുടെ പേരായതിനാൽ മാറ്റണമെന്നതായിരുന്നു ആവശ്യം. മുംബൈയിലെ റീജിയണൽ ഓഫീസാണ് അനുമതി നിഷേധിച്ചത്.
ചിന്താമണി കൊലക്കേസിന് ശേഷം ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയിലാണ് സുരേഷ് ഗോപി വീണ്ടും വക്കീൽ കുപ്പായമണിയുന്നത്. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, മാധവ് സുരേഷ് എന്നിവരും പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂൺ 27 ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. സംഭവത്തിൽ നായകനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group