കോട്ടയം– ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കി ദിവസം പ്രവാസി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വെളിയന്നൂര്‍ വട്ടപ്പുഴക്കാവില്‍ ഗോപിയുടെ മകന്‍ അരുണ്‍ ഗോപി (29) ആണ് മരണപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കിയ ശേഷം തിരിച്ചെത്തിയ അരുണ്‍ ഉഴവൂര്‍ ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ജൂണ്‍ 10ന് ഉച്ചക്ക് രണ്ട് മണിക്ക് വെളിയന്നൂര്‍ വന്ദേമാതരം ജംക്ഷനു സമീപത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







