കണ്ണൂർ – ഭരണഘടനാനുസൃതമായി രാജ്യം ജനാധിപത്യ മതേതര മൂല്യങ്ങളിൽ ഊന്നി മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്നും മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് നാടൊന്നാകെ കൈകോർക്കുമ്പോൾ പ്രവാസി സമൂഹവും സുസജ്ജരാവണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു. പ്രവാസി ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് മീറ്റും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യാ മുന്നണി അധികാരത്തിലെത്തേണ്ടത് അത്യാവശ്യമാണെന്നും സംഘ്പരിവാര ശക്തികൾക്ക് കേരളം തീറെഴുതിക്കൊടുത്തതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് റിയാസ് മൗലവിയുടെ ഘാതകരെ വെറുതെ വിട്ട കോടതി നടപടികൾ വ്യക്തമാക്കുന്നതെന്നും, പിണറായി വിജയൻ സംഘ്പരിവാര ശക്തികളുടെ ഏജൻ്റായി മാറിയത് ഈ വിധിയിലൂടെ കൂടുതൽ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.പി.വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ ടി സഹദുള്ള, അഡ്വ. എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , കെ പി താഹിർ, മഹമൂദ് അള്ളാoകുളം, എം.പി മുഹമ്മദലി, ടി എ തങ്ങൾ, ബി കെ അഹമ്മദ്,കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എസ് ടി യു അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം എ കരീം,ജില്ലാ പ്രസിഡണ്ട് അലിക്കുഞ്ഞി പന്നിയൂർ, കർഷക സംഘം ജില്ലാപ്രസിഡൻ്റ് അഡ്വ. അഹമ്മദ് മാണിയൂർ, സെക്രട്ടറി നസീർ ചാലാട്, എംഎസ്എഫ് ജില്ലാ സെക്രട്ടറി റംഷാദ്, സർസയ്യിദ് അലൂമിനി അസോസിയേഷൻ ജനറൽ സെക്രട്ടറി വി കെ നിസാർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ കെ ഇ ഷാദുലി , സി കെ പി മമ്മു, കെ സി കുഞ്ഞബ്ദുല്ല ഹാജി, നാസർ കേളോത്ത്, ഇകെ ജലാലുദ്ദീൻ, എം മൊയ്തീൻ ഹാജി പ്രസംഗിച്ചു, ജില്ലാ ജനറൽ സെക്രട്ടറി യു.പി അബ്ദുറഹ്മാൻ സ്വാഗതവും കാദർ മുണ്ടേരി നന്ദിയും പറഞ്ഞു.