തിരൂർ– മലപ്പുറം തിരൂരിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പവർബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട് കത്തിയ സംഭവത്തിൽ വഴിത്തിരിവ്. അനധികൃത പടക്കശേഖരമാണ് വീട് കത്തി പിടിക്കാൻ കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടുടമയായ മുക്കിലപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. സംശയത്തെ തുടർന്നായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
പവർബാങ്ക് ചാർജ് ചെയ്യാനിട്ട് വീട്ടുകാർ പുറത്ത് പോയ സമയത്താണ് അപകടം നടന്നത്. പവർബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നായിരുന്നു നിഗമനം. വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം തീപിടിത്തത്തിൽ നശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group