Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് പുതിയ ജില്ല വേണം; സ്‌കൂൾ സമയം രാവിലെ 8 മുതൽ 1 വരെ ആക്കണമെന്നും പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌06/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ ചേർക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബി.പി.എൽ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കണമെന്ന് ആവശ്യം. വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം, പ്രവാസികൾക്ക് വോട്ടവകാശം നൽകണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു

    മഞ്ചേരി: നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പുതിയ സാമൂഹ്യ സംഘടനയുടെ നയ പ്രഖ്യാപനമായി.

    ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡി.എം.കെ പ്രവർത്തിക്കുക. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടുമെന്നും മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് 15-ാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടുമെന്നും മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിലെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാടും. വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ ചേർക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബി.പി.എൽ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സ്‌കൂൾ സമയം രാവിലെ 8 മുതൽ 1 വരെ ആക്കണം. പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം.
    സംരംഭ സംരക്ഷണ നിയമം നടപ്പാക്കണം. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. ഫലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണം.

    വന്യമൃഗ ശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ – മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികൾക്ക് അനവദിക്കണമെന്നും നയപ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dmk Policy announcement PV ANAVAR MLA
    Latest News
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.