Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    • സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    • ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    • അമേരിക്കക്കാര്‍ ഉടന്‍ ഇറാഖ് വിടമെന്ന് ബഗ്ദാദ് യു.എസ് എംബസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.കെ ജമാൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/05/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- പ്രമുഖ പണ്ഡിതനും എഴുത്തുകാരനും വാ​ഗ്മിയുമായ പി.കെ ജമാൽ(76)നിര്യാതനായി. ശാന്തപുരം ഇസ്ലാമിയ കോളേജിലെ പൂർവവിദ്യാർഥിയായ പി.കെ ജമാൽ, ഇത്തിഹാദുൽ ഉലമാ കേരളയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

    1948-ല്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ മുഹമ്മദ് കോയയുുടെയും ഹലീമയുടെയും മകനായാണ് ജനനം. വേങ്ങേരി അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലേയും യു.പി. സ്‌കൂളിലേയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1962-1969 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. 1969-1971-ൽ ആലുവ മേഖലയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുസമയ പ്രവർത്തകനായി. 1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപ സമിതിയില്‍ അംഗവും വാരാന്തപ്പതിപ്പ്, വാരിക എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായി പ്രവര്‍ത്തിച്ചു. 1973 -ല്‍ വേങ്ങേരിയില്‍ ഇസ്‌ലാമിക് കള്‍ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു.1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മലയാളത്തിലെ ഔദ്യോഗിക പ്രഭാഷകനായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളില്‍ കുവൈത്ത് കെ.ഐ.ജി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 2015-2017 വർഷങ്ങളിൽ കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ കെയർ ഫൗണ്ടേഷനിൽ ലൈഫ് കോച്ച് ആയി പ്രവർത്തിച്ചു. 2018 മുതൽ ഏതാനും വർഷം പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ ലൈഫ്‌ സ്കിൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവനായി സേവനമനുഷ്ഠി ച്ചിരുന്നു. കുവൈത്ത് ഇസ്‌ലാം പ്രസന്റേഷന്‍ കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്.

    ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി അംഗം, ജനറൽ സെക്രട്ടറി, ബോധനം പത്രാധിപസമിതി അംഗം, താനൂർ ബസ് സ്റ്റാന്റ് മസ്ജിദ്, മലപ്പുറം മസ്ജിദുൽ ഫത്ഹ് ഖത്വീബ് തുടങ്ങിയ ചുമതലകൾ
    വഹിച്ചിരുന്നു. പ്രബോധനം, മാധ്യമം, ചന്ദ്രിക, കുവൈത്ത് ടൈംസ് തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതിയിരുന്നു. ആത്മ സംസ്‌കരണത്തിന്റെ രാജപാത, ചരിത്രത്തിന്റെ താരാപഥങ്ങളില്‍, നവോത്ഥാന ശില്പികൾ, ഇസ്ലാം: സന്തുലിതമതം എന്നിവയാണ് സ്വതന്ത്ര കൃതികൾ. സ്വർഗ്ഗം പൂക്കുന്ന കുടുംബം,
    വസന്തം വിരിയുന്ന വീടകം, കുടുംബം: സ്നേഹ സാഗരം എന്നിവ വിവർത്തനങ്ങളാണ്. സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഭാര്യ: പി.ഇ.റുഖിയ, മക്കൾ: പി.കെ.സാജിദ്, പി.കെ.യാസിർ, പി.കെ.ശാകിർ,ഷഹ്‌നാസ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    PK Jamal
    Latest News
    മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    15/03/2026
    സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    15/03/2026
    ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    15/03/2026
    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    15/03/2026
    അമേരിക്കക്കാര്‍ ഉടന്‍ ഇറാഖ് വിടമെന്ന് ബഗ്ദാദ് യു.എസ് എംബസി
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.