കോഴിക്കോട്– മത്സ്യബന്ധത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് കടലിൽ കുടുങ്ങിയ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിദൂതർ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് ഫിഷറീസ് സംഘം ആശുപത്രിയിലെത്തിച്ചത്.
മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നെന്ന വിവരത്തെ തുടർന്ന് ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ വി സുനീറിന്റെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ് ഫിഷറി ഗാർഡ് സംഘമാണ് മറൈൻ ആംബുലൻസിൽ ഫസ്റ്റ് എയ്ഡ് നൽകി തൊഴിലാളികളെ കരയിലെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group