കൊച്ചി-പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായതായി മകൻ സലാഹുദ്ദീൻ അയ്യൂബി അറിയിച്ചു. കിഡ്നി ശരീരത്തിലേക്ക് ഘടിപ്പിച്ചു എന്നും തൃപ്തികരമാണെന്നും ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച ഡോ. ഇഖ്ബാൽ പറഞ്ഞതായി സലാഹുദ്ദീൻ അറിയിച്ചു.
തുടർ ചികിത്സകൾ ഗൗരവമുള്ളതാണെന്നും തുടർന്നും എല്ലാവരും പ്രാർഥനകളിൽ പിതാവിനെ ഉൾപ്പെടുത്തണമെന്നും സലാഹുദ്ദീൻ പറഞ്ഞു. ഡോണറുടെ ആരോഗ്യാവസ്ഥയും നല്ല നിലയിൽ ആണ്. അടുത്ത ദിവസങ്ങളും വളരെ പ്രാധാന്യമുള്ളത് ആണ്.
വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് മഅ്ദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിഡ്നി രണ്ടു പ്രവർത്തനരഹിതമായതിനെത്തുടർന്ന് മാറ്റിവയ്ക്കൽ അല്ലാതെ മറ്റ് മാർഗമില്ലാത്ത സാഹചര്യത്തിൽ അടുത്തബന്ധുവാണ് മഅ്ദനിക്ക് കിഡ്നി നൽകിയത്..