കോഴിക്കോട് : പുരുഷാധിപത്യ സജ്ജീകരണം നമ്മെ ഭിന്നിപ്പിക്കുകയാണെന്നും അതിനെതിരെ ശബ്ദമുയർത്തണമെന്നും നടി പാർവ്വതി തിരുവോത്ത്. കെ.എൽ.എഫ് രണ്ടാം ദിനത്തിൽ നടന്ന ‘ഉള്ളൊഴുക്കുകൾ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പാർവ്വതി. സിനിമാജീവിതവും അതിനു മുൻപുള്ള ജീവിതവും കൊണ്ട് സഹജമായ രൂപീകരണത്തിലൂടെയാണ് ഇപ്പോഴത്തെ പാർവ്വതിയിലേക്കുള്ള യാത്രയെന്നും അവർ പറഞ്ഞു.
ഒരു തരത്തിലുള്ള അടിച്ചമർത്തൽ മറ്റൊരു തരത്തിലുള്ള അടിച്ചമർത്തപ്പെടലിലേക്ക് വഴിമാറുന്നു എന്ന യാഥാർഥ്യം പുതുതലമുറ മനസ്സിലാക്കുന്നില്ല. പുതുതലമുറയുടെ നിശബ്ദമായ ജീവിതരീതി മൂലം മന്ദത സംഭവിക്കുന്നത് ലോകത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾക്കാണെന്നും പാർവ്വതി പറഞ്ഞു.
ഹേമ കമ്മിറ്റിയെ കുറിച്ച് പ്രേക്ഷകന്റെ ചോദ്യത്തിന്, തന്നെയേറെ അമ്പരപെടുത്തുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളും കൂടുതൽ പേരുകളുമാണ് മറ നീക്കി പുറത്തുവരുന്നതെന്നു പാർവ്വതി പറഞ്ഞു.