തിരൂർ വാടിക്കലിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പാപ്പിനിശ്ശേരിയിൽ 17 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെ വളപട്ടണം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയായ 34-കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.




