Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    • റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    • 20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    • ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    • നവാഗത സംവിധായക പുരസ്‌കാര ജേതാവ് ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്‍കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ

    തന്ത്രിയ്ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു. ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ദേവസ്വം ബോർഡ് ഓഡിറ്റർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ടെന്ന് കെ. ബാബു എം.എൽ.എ ആരോപിച്ചു. തന്ത്രിയെ ഒരു തെളിവുമില്ലാതെ ജയിലിലടച്ചുവെന്നും സർക്കാർ നിലപാടുകൾ സംശയാസ്പദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ഭരണപക്ഷം ശക്തമായി തിരിച്ചടിച്ചു. കെ. ബാബുവിന്റെ പ്രസ്താവന ഹൈക്കോടതിയെ അപമാനിക്കുന്നതാണെന്നും കേസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ കൃത്യമായ ദിശയിലാണ് നീങ്ങുന്നതെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. തന്ത്രിയ്ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. തന്ത്രിയെ മുൻനിർത്തി സുവർണ്ണാവസരം നോക്കുകയാണ് പ്രതിപക്ഷമെന്നും ബി.ജെ.പിയുമായി കോൺഗ്രസ് മൃദുസമീപനം പുലർത്തുകയാണെന്നും മന്ത്രിമാരായ എം.ബി. രാജേഷും കെ.എൻ. ബാലഗോപാലും ആരോപിച്ചു. ഭരണ-പ്രതിപക്ഷ വാക്പോരിനും ബഹളത്തിനുമിടയിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ നാളെ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ധനവിനിയോഗ ബിൽ, ഫിനാൻസ് ബില്ലുകൾ, നെറ്റിവിറ്റി കാർഡ് ബിൽ ഉൾപ്പെടെ ഒമ്പത് പ്രധാന ബില്ലുകൾ നാളെ സഭയിൽ പാസാക്കും. സഭാ നടപടികൾ ഗില്ലറ്റിൻ ചെയ്ത് അവസാനിപ്പിക്കാനാണ് നിലവിലെ ധാരണ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    assembly Congress Cpm kerala assembly Shabarimala
    Latest News
    മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    23/02/2026
    റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    23/02/2026
    20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    23/02/2026
    ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    23/02/2026
    നവാഗത സംവിധായക പുരസ്‌കാര ജേതാവ് ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്‍കി
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.