Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    • 2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    • എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    • ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍; ഇപ്പോള്‍ അപേക്ഷിക്കാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ 06 മുതല്‍ 08 വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

    ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. NMC രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 – £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭിക്കും. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    11/05/2025
    2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    11/05/2025
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    11/05/2025
    എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    11/05/2025
    ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    11/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.