കൊച്ചി – പ്രവാസി കേരളീർക്ക് വേണ്ടി നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയറി’ൽ തിരിച്ചെത്തിയ പ്രവാസികളെ ഉൾപ്പെടുത്തില്ല എന്ന തീരുമാനത്തിനെതിരെ ഹൈകോടതി. തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ പരിഗണിച്ച് നോർക്ക റൂട്ട്സ് തീരുമാനമെടുക്കണമെന്ന് ഹൈകോടതി അറിയിച്ചു. വളരെ വേഗം തീരുമാനം എടുക്കണമെന്നും വേണമെങ്കിൽ സർക്കാറുമായി ആശയവിനിമയം നടത്തമെന്നും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു. തിരിച്ചെത്തിയ പ്രവാസികളെ ഉൾപ്പെടുത്തില്ല എന്ന തീരുമാനത്തിനെതിരെ
പ്രവാസി ലീഗൽ സെൽ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പ്രവാസികൾക്ക് അനുകൂലമായ കോടതിയുടെ ഉത്തരവ്.
കേരളത്തിൽ 600ഉം രാജ്യത്തെ 12,000ലേറെയും വരുന്ന ആശുപത്രികളിലുമാണ് പദ്ധതി വഴി സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. കേരള പിറവി ദിനമായ നവംബർ ഒന്നിനാണ് പദ്ധതി പ്രാബല്യത്തിലാവുക. മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളെ മാത്രമാണ് നോർക്ക പദ്ധതിയിൽ ഉൾപെടുത്തിയത്. മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികളെയും പദ്ധതിയിൽ ഉൾ പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അറിയിക്കുകയും 14 ലക്ഷത്തോളം പേർ പുറത്താവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.



