തിരുവനന്തപുരം – പ്രവാസി കുടുംബാംഗങ്ങൾക്കുള്ള നോർക്ക കേയർ നവംബർ ഒന്നിന് നിലവിൽ വരുമെന്ന് നോർക്ക റൂട്സ് പ്രസിഡണ്ട് പോസ്റ്റ് ചെയർമാൻ പി ശ്രീരാമൻ കൃഷ്ണൻ അറിയിച്ചു. പ്രവാസി കുടുംബാംഗങ്ങൾക്കും മുൻഗണന നൽകി കൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ആരോഗ്യ – അപകട ഇൻഷുറൻസ് പദ്ധതിയാണിത്.
രാജ്യത്ത് 16000ത്തിലധികം ആശുപത്രികളിൽ ഈ ഇൻഷുറൻസ് പദ്ധതിയുടെ സേവനം ലഭ്യമാകുമെന്നും, ഇതിലൂടെ കേരളീയ പ്രവാസികൾക്ക് കാഷ്ലെസ് ചികിത്സ ഉറപ്പുവരുത്തും. കേരളത്തിൽ 500ൽ അധികം ആശുപത്രികളിലും ഈ പദ്ധതി ആവിഷ്കരിക്കും. വരും വർഷങ്ങളിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമായിരിക്കും ഒരു വർഷത്തേക്ക് ലഭിക്കുക. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് മെഡിക്കൽ പരിശോധനകൾ കൂടാതെ അംഗങ്ങളാക്കാവുന്നതാണ് .
നാലംഗ കുടുംബങ്ങൾക്ക് ( ഭാര്യ, ഭർത്താവ്, 25 വയസ്സിനു താഴെയുള്ള രണ്ടു മക്കൾ ) 13,411 രൂപയാണ് പ്രീമിയം തുക, അധികമായി ഒരു കുട്ടിക്ക് 4,130 രൂപയാണ് പ്രീമിയം. ഒരു വ്യക്തിക്ക് മാത്രമാണെങ്കിൽ 8,101 രൂപയാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് എന്നുവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
രജിസ്ട്രേഷൻ ഈ മാസം 22 മുതൽ അടുത്ത മാസം 22 വരെ തുടർന്നും അതിനായുള്ള ആപ്പ് 22ന് പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കേരളീയർ ജോലി ചെയ്യുന്ന ചില കമ്പനികൾ, നോർക്ക അംഗീകരിച്ച പ്രവാസി സംഘടനകൾ എന്നിവ മുഖേനയും രജിസ്ട്രേഷൻ ഉണ്ടാകും.
സാധുവായ ‘നോർക്ക പ്രവാസി കാർഡ്’ ഉള്ള കേരളീയർ, മറ്റു രാജ്യങ്ങളിൽ പഠിക്കുന്ന കേരളീയ വിദ്യാർത്ഥികൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന നോർക്ക ഐഡി കാർഡ് ഉള്ള കേരളീയർക്ക് എന്നിവർക്കെല്ലാമാണ് അപേക്ഷിക്കാൻ സാധിക്കുക.
പദ്ധതിയെ കുറിച്ചു അറിയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യ – 1800 425 3939
വിദേശ രാജ്യങ്ങൾ – +91 – 8802012345 ( മിസ്സ്ഡ് കാൾ സർവീസ്)