ചെന്നൈ– മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തിന്റെ ആവശ്യങ്ങൾ തള്ളിക്കൊണ്ടുള്ള ടിവികെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
വിവാദങ്ങൾക്ക് വഴിവെക്കാതെ, തമിഴ് തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനം ആരംഭിച്ചത്. മുൻപ് നടന്ന ആദ്യ സമ്മേളനം വിവാദമായ പശ്ചാത്തലത്തിൽ ഇത്തവണ വന്ദേമാതരം ആലപിച്ചില്ല എന്നതും ശ്രദ്ധേയമായി. സഭയിലെ പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗവര്‍ണര്‍ തന്റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ സാമൂഹിക സംഭാവനകളെയും പേരുകളെയും ഗവർണർ പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



