കോഴിക്കോട്: ജിദ്ദയിൽ ഏറെക്കാലം പ്രവാസിയായിരുന്ന ബേപ്പൂർ അരക്കിണർ സ്വദേശി വലിയാട്ട് അബ്ദുല്‍ ജബ്ബാറിന്റെ മകള്‍ നിദ (35) സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. മലയാളം ന്യൂസ് പ്രസാധകരായ എസ്.ആർ.പി.സിയിൽ ഉദ്യോഗസ്ഥനായിരുന്നു ജബ്ബാർ. നിദ ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭര്‍ത്താവ് ദില്‍ഷാദ് തരയങ്ങല്‍. മാതാവ്: കൗലത്ത്. മക്കള്‍: ഇസ്ഹാന്‍, ആയിശ, മില്‍ഹാന്‍, ഹനാന്‍, അംനാന്‍. ഖബറടക്കം വെള്ളിയാഴ്ച വെകിട്ട് 5 മണിക്ക് മാത്തോട്ടം പള്ളിയില്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group