Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    • കൊടും ക്രൂരത; രാജസ്ഥാനിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസം പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
    • എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    • ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    • കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2026 Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനകൾ ചിലർ വളച്ചൊടിച്ചതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിപ്രകാരം നൽകുന്ന വീടുകളിൽ വെക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ല. പ്രധാനമന്ത്രിയുടെ പടമുള്ള എംബ്ലം വെക്കണമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. പാവപ്പെട്ട മനുഷ്യർക്ക് ലഭിക്കുന്ന വീടുകൾ ഒരു എംബ്ലത്തിന്റെ പേരിൽ മാത്രം മുടക്കേണ്ടതില്ലെന്നാണ് താൻ ഉദ്ദേശിച്ചത്. ഫോട്ടോ വെക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ സർക്കാർ പി.എം.എ.വൈ പദ്ധതിയെ എതിർത്തതെന്നും ഷാജി ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ അഞ്ചുലക്ഷം വീടുകൾ നൽകിയെന്നാണ് നിയമസഭയിൽ കണക്ക് കൊടുത്തിട്ടുള്ളത്. ഇതിൽ ലൈഫ് മിഷൻ വഴി നൽകിയ ഏകദേശം 1.60 ലക്ഷം വീടുകൾ പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിച്ചവയാണ്. നഗരമേഖലകളിൽ 1.20 ലക്ഷം വീടുകളും റൂറൽ മേഖലയിൽ 38,000 വീടുകളുമാണ് ഇങ്ങനെ നൽകിയത്. ഈ പി.എം.എ.വൈ വീടുകളിലെല്ലാം എംബ്ലം ഉണ്ടെന്നും എന്നാൽ ആ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ എംബ്ലം വെക്കുന്നതിൽ തെറ്റില്ലെന്നാണ് തന്റെ നിലപാട്. കേരളത്തിൽ പി.എം.എ.വൈ പ്രകാരം നൽകിയ 1.60 ലക്ഷം വീടുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും പ്രധാനമന്ത്രിയുടെ ഫോട്ടോ കാണിച്ചുതന്നാൽ താൻ തെറ്റ് സമ്മതിക്കാമെന്നും ഷാജി കൂട്ടിച്ചേർത്തു. തനിക്കെതിരെ സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയ വിമർശനങ്ങൾ ഒരു തമാശ മാത്രമായാണ് കാണുന്നതെന്നും കെ.എം. ഷാജി പരിഹസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KM SHAJI PMAY
    Latest News
    ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    28/06/2026
    കൊടും ക്രൂരത; രാജസ്ഥാനിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസം പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
    28/06/2026
    എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    28/06/2026
    ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    28/06/2026
    കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.