തിരുവനന്തപുരം- ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോൽവി വിശദമായി പരിശോധിച്ചുവെന്നും തിരുത്തൽ വരുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി ഏത് ശൈലിയാണ് മാറ്റേണ്ടതെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ ചിലർ ചേർന്ന് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. പോലീസിന്റേത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ചിലർ പിണറായി വിജയനെ പ്രത്യേക രീതിയിൽ വിമർശിക്കുകയാണ്. സി.പി.എം അതിന് വഴങ്ങില്ല.
ഈഴവ, ക്രൈസ്തവ വോട്ടുകളിൽ ഇടിവുണ്ടായി. മോഡിയെ താഴെയിറക്കാൻ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനാണ് കൂടുതൽ ശേഷിയെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിച്ചുവെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഫലം വന്നതെന്നും അദ്ദേഹം പറഞ്ഞു.