Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • ബന്ദി മോചനത്തിന് പിന്നാലെ ട്രംപ് ഇസ്രായിലിൽ
    • വരുമാനം നിലച്ചു; രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല, അഭിനയജീവിതമാണ് താത്പര്യമെന്ന് സുരേഷ് ഗോപി
    • മോദി സർക്കാരിന്റെ വിമർശകൻ; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍
    • ബഹ്റൈനിൽ ബസ് കാറിൽ ഇടിച്ചു കയറി ഏഴ് പെൺകുട്ടികൾക്ക് പരിക്ക്
    • ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുനമ്പത്ത് മുഖ്യമന്ത്രിയെ തള്ളി സമരസമിതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: മുനമ്പത്തെ സമരം നിർത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് സംഭവം.

    മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കുംവരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിക്കുകയായിരുന്നു. ജുഡീഷ്യൽ കമ്മിഷനോട് സഹകരിക്കുമെന്ന് ഓൺലൈൻ യോഗത്തിൽ അറിയിച്ച സമരക്കാർ, നേരിട്ട് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഓൺലൈൻ യോഗത്തിൽ ഉറപ്പ് നൽകി. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരവും അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചത് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന് മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരും. നികുതി അടയ്ക്കുന്നത് തടഞ്ഞുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും താമസക്കാരുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ, സർക്കാറുമായി സഹകരിക്കുന്നതിന് പ്രശ്‌നമില്ലെന്നും പക്ഷേ, സമരം നിർത്തിയുള്ള സമരത്തിന് സമയമായില്ലെന്നും അതിന് തങ്ങളുടെ ഭാഗങ്ങൾക്ക് പൂർണ പരിഹാരം ഉണ്ടാവണമെന്നും സമരസമിതി അറിയിച്ചു.

    ചർച്ചയിൽ റവന്യു മന്ത്രി കെ രാജൻ, നിയമ മന്ത്രി പി രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ്, വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, എസ്.എൻ.ഡി.പി യോഗം നേതാവ് മുരുകൻ, പ്രദേശവാസി പി ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    discussion Munambam issue Pinarayi Vijayan Strike committee rejected
    Latest News
    ബന്ദി മോചനത്തിന് പിന്നാലെ ട്രംപ് ഇസ്രായിലിൽ
    13/10/2025
    വരുമാനം നിലച്ചു; രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല, അഭിനയജീവിതമാണ് താത്പര്യമെന്ന് സുരേഷ് ഗോപി
    13/10/2025
    മോദി സർക്കാരിന്റെ വിമർശകൻ; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍
    13/10/2025
    ബഹ്റൈനിൽ ബസ് കാറിൽ ഇടിച്ചു കയറി ഏഴ് പെൺകുട്ടികൾക്ക് പരിക്ക്
    13/10/2025
    ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ തുടങ്ങി
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.