Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വഖഫ്: വർഗീയത പടർത്തുന്നവരെ തിരിച്ചറിയണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌10/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മുനമ്പം പ്രശ്‌ന പരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണം. വിവാദ പ്രസ്താവനകൾ നടത്തി പ്രകോപനമുണ്ടാക്കുന്നതിൽ നിന്ന് മതമേലധ്യക്ഷന്മാർ അടക്കമുള്ളവർ മാറി നിൽക്കണം. വർഗീയ ശക്തികൾ ഇത്തരം സന്ദർഭങ്ങൾ മുതലെടുക്കാതിരിക്കാനുള്ള ജാഗ്രത സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും വഖഫ് ആരുടെയെങ്കിലും അവകാശങ്ങൾ കവർന്നെടുക്കുന്നതോ പിടിച്ചെടുക്കുന്നതോ അല്ലെന്നും കേരള ജംഇയ്യത്തുൽ ഉലമയുടെ അഹ്‌ലുസ്സുന്ന വൽ ജമാഅ വ്യക്തമാക്കി.

    (പുളിക്കൽ) മലപ്പുറം: വഖഫ് വിഷയത്തിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ ആവശ്യപ്പെട്ടു.

    ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹത്തിനിടയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സമ്പ്രദായമാണ് വഖഫ്. അത് ആരുടെയെങ്കിലും അവകാശങ്ങൾ കവർന്നെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തുകൊണ്ട് നടത്തുന്നതല്ല. ദൈവപ്രീതി ആഗ്രഹിച്ച് മതപരമായ ആവശ്യങ്ങൾ നിർവഹിക്കാൻ വിശ്വാസികൾ അവരുടെ സമ്പത്ത് സമർപ്പിക്കുകയാണ് വഖഫിലൂടെ ചെയ്യുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ മഹത്തായ സംരംഭത്തെ കലാപത്തിന്റെയും സംഘർഷത്തിന്റെയും കാരണമായി വിലയിരുത്തുന്നത് അജ്ഞതയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവനകൾ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ മനസ്സിലാക്കണം.

    മുനമ്പം പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുന്നതിന് പകരം വിവാദ പ്രസ്താവനകൾ നടത്തി പ്രകോപനമുണ്ടാക്കുന്നത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകർക്കും. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മതമേലധ്യക്ഷന്മാർ അടക്കമുള്ളവർ മാറി നിൽക്കണം. ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. വർഗീയ ശക്തികൾ ഇത്തരം സന്ദർഭങ്ങൾ മുതലെടുക്കാതിരിക്കാനുള്ള ജാഗ്രത ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവണം.

    പ്രവാചക ചര്യയെ നിഷേധിക്കാനും ദുർവ്യാഖ്യാനിക്കാനും നടക്കുന്ന ശ്രമങ്ങൾക്കെതിരെ മുസ്‌ലിം സമൂഹം ജാഗ്രത കൈക്കൊള്ളണമെന്ന് കെ ജെ യു ഹദീസ് സമ്മേളനം ആവശ്യപ്പെട്ടു. ഖുർആനിസ്റ്റുകൾ എന്ന പേരിൽ രംഗത്ത് വരുന്നവർ ഹദീസിനെ മാത്രമല്ല ഖുർആനിനെ കൂടിയാണ് നിഷേധിക്കുന്നത്. ഖുർആൻ അംഗീകരിക്കുന്ന വിശ്വാസികൾക്ക് സ്വഹീഹായ ഹദീസുകൾ നിഷേധിക്കാനാവില്ലെന്ന് സമ്മേളനം വ്യക്തമാക്കി.

    കേരള ജംഇയ്യത്തുൽ ഉലമ ഹദീസ് സമ്മേളനം കെ ജെ യു സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പി മുഹ്‌യിദ്ദീൻ മദനി, ഈസ മദനി, പി പി മുഹമ്മദ് മദനി, ഡോ മുഹമ്മദലി അൻസാരി പ്രസംഗിച്ചു.

    വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് നസീറുദ്ദീൻ റഹ്മാനി, എം ടി അബ്ദുസ്സമദ് സുല്ലമി, ഹദ്‌യത്തുല്ല സലഫി, കെ എം ഫൈസി തരിയോട്, പ്രൊഫ. എൻ വി സകരിയ്യ, അഹ്മദ് അനസ് മൗലവി, ഡോ മുനീർ മദനി പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ടി പി അബ്ദുറസാഖ് ബാഖവി, എം എം നദ്‌വി, സ്വലാഹുദ്ദീൻ മദനി, പ്രൊഫ. മായിൻ കുട്ടി സുല്ലമി പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KJU stand Munambam issue
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.