കണ്ണൂര്‍– പഴയങ്ങാടിയില്‍ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി റീമയാണ് മരിച്ചത്. കുട്ടിക്കായുള്ള തിരച്ചില്‍ തുടരുന്നു. പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം. വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളില്‍നിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയതെന്ന് സംഭവം കണ്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവരാണ് പോലീസില്‍ വിവരമറിയിച്ചത്. രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് റീമയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തില്‍ റീമ സ്‌കൂട്ടറില്‍ എത്തിയതാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group