കോഴിക്കോട് – കുടൽ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഡോ.എം.കെ.മുനീർ എം.എൽ എ യെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യം അളവ് കുറയുകയും തുടർന്ന് ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു. അടിയന്തിര ചികിൽസയെ തുടർന്ന് അപകടനില തരണം ചെയ്തു.
നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group