Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 15
    Breaking:
    • ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    • ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    • തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    • കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    • മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തൃശൂർ പൂരത്തിനിടെ ആംബുലൻസ് ദുരുപയോഗം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌14/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: തൃശൂർ പൂരം അലങ്കോലമായപ്പോൾ ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് തൃശൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചത്.

    പൂരം അലങ്കോലമായതിനെ തുടർന്നുള്ള ചർച്ചയിൽ പങ്കെടുക്കാൻ രാത്രിയിൽ സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് ആംബുലൻസിൽ എത്തിയത് നിയമവിരുദ്ധമാണെന്നാണ് പരാതിയിലുള്ളത്. രോഗികളെ കൊണ്ടുപോകുന്നതിനു മാത്രം ഉപയോഗിക്കേണ്ട ആംബുലൻസ് അന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും പരാതിയിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി ചർച്ചയ്ക്ക് എത്തിയത്. മോട്ടർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

    തൃശൂർ പുരം അലങ്കോലപ്പെട്ടപ്പോൾ മന്ത്രിമാർക്കു പോലും സാധിക്കാത്ത കാര്യം എ.ഡി.ജി.പിയുടെയും ആർ.എസ്.എസിന്റെയും പ്രത്യേക ഇടപെടലിലൂടെ ആംബുലൻസ് വഴി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് എത്താൻ സൗകര്യപ്പെടുത്തിയത് കടുത്ത രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. അങ്ങനെ പ്രശ്‌നപരിഹാര ദൂതനായി സുരേഷ് ഗോപിയെ അവതരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഗൂഢ നീക്കമുണ്ടായെന്നാണ് വിമർശം. അതിന്റെ ഗുണം തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ടായെന്നുമാണ് വിലയിരുത്തൽ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    police enquiry Suresh Gopi thrisoor pooram
    Latest News
    ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    15/06/2026
    ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    15/06/2026
    തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    15/06/2026
    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    15/06/2026
    മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    15/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version