Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    • എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    • മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    • 1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    • മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കെ.പി.സി.സി ഓഫീസിൽ ആർ.എസ്.എസ് ശാഖ തുടങ്ങാമെന്ന് എ.കെ ബാലൻ; സന്ദീപിന്റെ പാണക്കാട് സന്ദർശനം പരിഹാസ്യമെന്ന് മന്ത്രി എം.ബി രാജേഷ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സന്ദീപ് ആർ.എസ്.എസിനെസിനെയും സവർക്കറെയും
      തള്ളിപ്പറയുമോ എന്ന് സി.പി.എം നേതാവ്

    പാലക്കാട്: പാർട്ടി കാത്തുവെച്ച, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. അപ്പം കൊടുത്തു പിണ്ണാക്ക് വാങ്ങിയ അവസ്ഥയാണ് കോൺഗ്രസിനെന്നാണ് സന്ദീപ് വാര്യറെ നേരത്തെ പുകഴ്ത്തിയ എ.കെ ബാലൻ പ്രതികരിച്ചത്.

    യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം വൻ പ്രതിഷേധത്തിലാണെന്നും വോട്ട് കൈവിട്ടു പോകുമോ എന്ന പേടിയിലാണ് സന്ദീപിനെ ഉടൻ പാണക്കാട്ടേക്ക് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.ഡി.എഫ്-ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിനുള്ള പാലമാണ് സന്ദീപ് വാര്യർ. കെ.പി.സി.സി ഓഫീസിനുള്ളിൽ ഇനി ആർ.എസ്.എസ് ശാഖ തുടങ്ങാം. സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയതിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം അതിശക്തമായ പ്രതിഷേധത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം കിട്ടിയില്ലെങ്കിൽ സ്‌നേഹത്തിന്റെ കട വിടരുതെന്ന് കെ മുരളീധരൻ വരെ സന്ദീപിനോട് പറഞ്ഞുകഴിഞ്ഞുവെന്നും ബാലൻ ഓർമിപ്പിച്ചു.

    അതേസമയം, സന്ദീപിനെതിരേയുള്ള മന്ത്രി എം.ബി രാജേഷിന്റെ വിമർശം ഇന്നും തുടർന്നു. കോൺഗ്രസ് വർഗീതയുടെ കാളിയനെ എടുത്ത് തോളിലിട്ടുവെന്ന് ഇന്നലെ വിമർശിച്ച മന്ത്രി, സന്ദീപിന്റെ വരവ് കോൺഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്ന് ആരോപിച്ചു.

    ആർ.എസ്.എസ് കോൺഗ്രസിലേക്ക് നിയോഗിച്ച ഏജന്റ് ആണ് സന്ദീപ് വാര്യർ. കോൺഗ്രസിൽ ധാരാളം ആർ.എസ്.എസ് ഏജന്റുമാരുണ്ട്. ഇപ്പോൾ പുതിയ ഏജന്റ് വന്നുവെന്നേയുള്ളൂ.

    സന്ദീപ് വാര്യർ അന്തകവിത്താണ്. സന്ദീപിനെ ചുമന്ന് കോൺഗ്രസ് കുറച്ചുകൂടി നടക്കണം. ഇന്നലെ വേണ്ടത്ര എല്ലായിടത്തും എത്തിച്ചില്ല. കഴിയാവുന്നത്ര ഇടങ്ങളിൽ കൊണ്ടുപോകണം.

    സന്ദീപിനെ ഞങ്ങളുടെ പാർട്ടിയിലേക്ക് എടുക്കാൻ പറ്റുന്നതല്ല എന്ന് ഞങ്ങൾക്ക് അറിയാം. വിഷം ചീറ്റിയെ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണ്. സന്ദീപ് ആർ.എസ്.എസിനെ തള്ളിപ്പറയാൻ തയ്യാറായുണ്ടോ, സവർക്കറേ തള്ളിപ്പറയുമോ എന്നും മന്ത്രി എം.ബി രാജേഷ് ചോദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AK Balan Congress Cpm mb rajesh Sandeep warrier
    Latest News
    പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    02/07/2025
    എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    02/07/2025
    മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    02/07/2025
    1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    02/07/2025
    മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.