കണ്ണൂർ- പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ
ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാർ അന്തരിച്ചു. ഖാസിമി ബിരുദധാരിയാണ്. കൊയ്യോട് മുഹയുദ്ദീൻ കുട്ടി മുസ്ലിയാരുടെ ശിഷ്യനാണ്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സതീർത്ഥ്യനാണ് മാണിയൂർ അഹമ്മദ് മുസ്ലിയാർ.
കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) അഡ്വൈസറി ബോർഡ് അംഗമായി പ്രവർത്തിച്ച മാണിയൂർ അഹമ്മദ് മുസ്ലിയാർ ആത്മീയ-വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അഹമ്മദ് മുസ്ലിയാർ.
പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമയുടെയും മകനായി പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നാണ് മാണിയൂർ അഹമ്മദ് മുസ്ലിയാരുടെ ജനനം. സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയ നിരവധി സ്ഥാനങ്ങളും വഹിച്ചിരുന്നു.