തളിപ്പറമ്പ് – പതിനാറുകാരനെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 113 വർഷം തടവും 1.75,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂർ ഡയറിയിലെ കുന്നിൽ വീട്ടിൽ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2017-18 കാലഘട്ടത്തിലായിരുന്നു പ്രതി, കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കിയത്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉൾപ്പെടെ 7 വകുപ്പുകളിലായാണ് ശിക്ഷ. മറ്റൊരു കുട്ടിയെ കൂടി ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്സോ കോടതിയിൽ അവസാനഘട്ടത്തിലാണ്.
ശ്രീകണ്ഠാപുരം സി.ഐ ആയിരുന്ന കെ.ആർ.രഞ്ജിത്താണ് ആദ്യഘട്ടത്തിൽ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് സി.ഐ ഇ.പി.സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group