കൊണ്ടോട്ടി- തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലത്ത് പടക്കം ദേഹത്തുവീണ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പെരിയമ്പലം പറവൂർ കാപ്പിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ ഇർഷാദാണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പെരിയമ്പലത്താണ് അപകടം സംഭവിച്ചത്. പടക്കം ദേഹത്ത് വീണു പൊട്ടിത്തെറിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരു യുവാവിനും പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



