കാഞ്ഞങ്ങാട്- കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്‌റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസം. ഒരു മാസം മുമ്പാണ് ഇയാൾ ഗൾഫിലേക്ക് കടന്നത്. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പോലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു.
മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ നാട്ടിലേക്കു വരുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പെൺകുട്ടി വീട്ടിൽ പ്രസവിച്ചത്. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി എടുത്തിരുന്നെങ്കിലും ആരാണ് പ്രതിയെന്ന് ഇരുവരും പറഞ്ഞിരുന്നില്ല.
തുടർന്ന്, അന്വേഷണത്തിൽ പിതാവാണു പ്രതിയെന്നു കണ്ടെത്തി. ഇയാളുടെ ഡി.എൻ.എ പരിശോധനയും നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.