കണ്ണൂർ– വേടനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവായ കെ.പി. ശശികലക്കെതിരെ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്രാധ്യാപികയും, എഴുത്തുകാരിയുമായ മാളവിക ബിന്നി. ഇത്രയും നാളും തുണിയില്ലാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാൻ ഷർട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമർഷം ഇപ്പോൾ തോന്നുന്നതിൻ്റെ പേരാണ് ജാതി.
കഴിഞ്ഞ ദിവസങ്ങളിൽ കെ.പി ശശികല റാപ്പർ വേടനെതിരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചിരുന്നു. ഇതേ തുടർന്നാണ് ഫേസ്ബുക്കിലൂടെ മാളവിക ബിന്നി വിമർശനവുമായി രംഗത്തുവന്നത്. ‘കുലതൊഴിൽ’, ‘തനത്’ കല, ‘പാരമ്പര്യമായി സിദ്ധിച്ച കഴിവ്’ എന്നീ ജാതി ആഭാസങ്ങളെ ഡോ. അംബേദ്കർ എന്നേ എട്ടായി മടക്കി 1930 കളിൽ തന്നെ തിരികെ തന്നിട്ടുണ്ട്. എന്നും മാളവിക ബിന്നി പോസ്റ്റിൽ കുറിച്ചു. അക്ഷരവിരോധം മാറ്റി വച്ച് ശരിക്കും ഒരു ടീച്ചറായാൽ ഇത് എളുപ്പത്തിൽ മനസിലാക്കാം എന്നും അവർ കൂട്ടിചേർത്തു.
കെ.പി ശശികലക്ക് പുറമേ പാലക്കാട് നഗരസഭാ ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാറും വേടനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു.
