തിരുവനന്തപുരം – സംസ്ഥാനത്തെ തദ്ദേശിയ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഡിസംബർ 20ന് മുമ്പായി തെരഞ്ഞെടുപ്പ് പ്രക്രിയകൾ എല്ലാം അവസാനിക്കും. അതിനുമുമ്പായി ഒരു തവണ കൂടി വോട്ടർ പട്ടിക പുതുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിന്റെ ഭാഗമായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം നീട്ടി വെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടി വെക്കണമെന്ന് നിരവധി രാഷ്ട്രീയപാർട്ടികൾ ആവശ്യം ഉന്നയിച്ചത്തോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group