Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ഡെൻവറിൽ വിമാനത്തിന് തീപിടിച്ച സംഭവം; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അറിയിച്ച് അധികൃതർ
    • അബൂദാബി റിയൽ എസ്റ്റേറ്റ് രം​ഗത്ത് വൻ കുതിപ്പ്; നടന്നത് 51.72 ബില്ല്യൺ ദിർഹം ഇടപാട്
    • ദുബായ് സന്ദർശിക്കുന്ന കുട്ടികൾക്ക് സുവനീർ പാസ്‌പോർട്ടുകൾ നൽകി അധികൃതർ
    • വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    • ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കെറ്റമേലൺ കേസിൽ എഡിസണെതിരെ കൂടുതൽ സംസ്ഥാനങ്ങളിൽ നിയമനടപടി; എൻസിബിയുടെ അന്വേഷണം വ്യാപകമാകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– കെറ്റമേലൺ ഡാർക്ക് നെറ്റ് ലഹരിക്കടത്ത് കേസിൽ മുഖ്യപ്രതി എഡിസൺ ബാബുവിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം. ചെന്നൈയിലും ഹൈദരാബാദിലും പിടികൂടിയ ലഹരിമരുന്ന് പാർസലുകൾ അയച്ചത് എഡിസൺ ആണെന്ന വിവരം അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. എൻസിബി ഉദ്യോഗസ്ഥർ ചെന്നൈയിൽ നിന്നു കൊച്ചിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

    നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലുള്ള എഡിസണും കൂട്ടാളി അരുൺ തോമസും ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിൽ കഴിയുന്നുണ്ട്. എഡിസൺ ബാബുവിന്റെ പക്കൽ നിന്നും കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറൻസിയും പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂവാറ്റുപുഴ വാഴക്കുളത്ത് എഡിസൺ നിർമിച്ച് കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടം ഉൾപ്പെടെ, ഇയാൾ അന്താരാഷ്ട്ര ലഹരി ഇടപാടുകൾ വഴി സമ്പാദിച്ച ധനം എവിടെയൊക്കെയാണ് നിക്ഷേപിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ എൻസിബി കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

    ഡാർക്ക് നെറ്റിൽ കഴിഞ്ഞ പത്ത് വർഷമായി സജീവമായ എഡിസൺ, കഴിഞ്ഞ രണ്ട് വർഷമായി സജീവ ലഹരി വിൽപ്പനയിലായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി ആയിരത്തോളം ഉപഭോക്താക്കളെ ഈ ജാലകം വഴി എത്തിച്ചാണ് ലഹരി വിൽപ്പന നടത്തിയത്. പീരുമേട് സ്വദേശികളായ ഡിയോൾ, അഞ്ജു എന്നിവർ അടക്കമുള്ള മുൻപരിചയമുള്ള ലഹരി ഇടപാടുകാരുമായി എഡിസൻ ബന്ധം പുലർത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആഗോള തലത്തിൽ വൻ ഇടപാടുകൾ നടത്തുന്ന എഡിസനുമായി ബന്ധമുള്ള നിരവധി പേർ രാജ്യത്തും വിദേശത്തുമായി കഴിയുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ

    പോസ്റ്റോഫീസുകൾ മറയാക്കി ലഹരി കടത്തി ;കടത്തുന്നതിനായി വ്യാജ ആധാർ കാർഡുകൾ

    ലഹരി പാർസലുകൾ അയയ്ക്കാൻ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചും വിവിധ പോസ്റ്റ് ഓഫീസുകളും കൊറിയർ സ്ഥാപനങ്ങളും മറയാക്കി പ്രവർത്തിച്ചുമാണ് എഡിസണും സംഘവും ലഹരി വിതരണം നടത്തിയിരുന്നത് എന്നാണ് കണ്ടെത്തൽ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ഇവയൊക്കെയെന്നു അന്വേഷണത്തിൽ വ്യക്തമാകുന്നു.

    ചെന്നൈയിലും ഹൈദരാബാദിലുമുണ്ടായിരുന്ന ലഹരിപ്പാർസൽ പിടിക്കലുകൾക്ക് പിന്നിലും എഡിസന്റെ ബന്ധം ഉറപ്പായതോടെ, വിശദമായ അന്വേഷണത്തിനായി എൻസിബി സംഘം അടുത്ത ആഴ്ച കൊച്ചിയിലെത്തും. അതേ സമയം, എഡിസനെയും സംഘത്തെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് എൻസിബിയുടെ നീക്കം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഡെൻവറിൽ വിമാനത്തിന് തീപിടിച്ച സംഭവം; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അറിയിച്ച് അധികൃതർ
    28/07/2025
    അബൂദാബി റിയൽ എസ്റ്റേറ്റ് രം​ഗത്ത് വൻ കുതിപ്പ്; നടന്നത് 51.72 ബില്ല്യൺ ദിർഹം ഇടപാട്
    28/07/2025
    ദുബായ് സന്ദർശിക്കുന്ന കുട്ടികൾക്ക് സുവനീർ പാസ്‌പോർട്ടുകൾ നൽകി അധികൃതർ
    28/07/2025
    വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    28/07/2025
    ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.