തിരുവനന്തപുരം- തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഒറ്റൂർ ഡിവിഷനിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബീന വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് യു.ഡി.എഫ് 2, എൽ.ഡി.എഫ് 2
സി.പി.എമ്മിലെ പി. ബീന 925 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയം നേടിയത്. ബീനക്ക് 2,622 വോട്ടുകൾ ലഭിച്ചപ്പോൾ, രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാർത്ഥി ആർ. ഷൈലക്ക് 1,697 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ റീജക്ക് 1,198 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി ഷൈലക്ക് 52 വോട്ടുകളും ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







