കോഴിക്കോട്- ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുന്നതിനിടെ പന കടപുഴകി വീണ് വയോധികക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടി(88)യാണ് മരിച്ചത്.
തൊട്ടടുത്ത പറമ്പിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ചിരുതക്കുട്ടിയുടെ ദേഹത്തേക്ക് പനയും പ്ലാവും ഒന്നിച്ചുവീഴുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group