തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം വൈദ്യുതി ബില്ലില്‍ പുതിയ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. ജൂലൈ മാസത്തില്‍ പുറത്തുനിന്ന് അധികവിലയ്ക്ക് വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ 6.29 കോടി രൂപയുടെ ബാധ്യത തീര്‍ക്കാനാണ് ഈ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്.ഓഗസ്റ്റ് മാസത്തില്‍ സര്‍ചാര്‍ജ് ഉണ്ടായിരുന്നില്ല. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് 3 പൈസ അധികംവും ദ്വൈമാസ (രണ്ടു മാസത്തിലൊരിക്കല്‍) ബില്ലുകാര്‍ക്ക് യൂണിറ്റിന് 2 പൈസ അധികവുമാണ് സെപ്റ്റംബറിലെ പുതിയ ഇന്ധന സര്‍ചാര്‍ജായി ഈടാക്കുക.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം,ചട്ടങ്ങള്‍ പ്രകാരം ഇന്ദന വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധിക ചിലവ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ വൈദ്യുതി ബോര്ഡിന് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെ എസ് ഇ ബി ഇപ്പോല്‍ വീണ്ടും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിക്കുന്നത്.
എന്താണ് ഇന്ധന സര്‍ചാര്‍ജ്:-കെഎസ്ഇബിക്ക് ആവശ്യമായ വൈദ്യുതി ആഭ്യന്തര ജലവൈദ്യുത പദ്ധതികളില്‍ നിന്ന് തികയാതെ വരുമ്പോള്‍ പുറത്തുനിന്നുള്ള താപനിലയങ്ങളില്‍ നിന്നും കേന്ദ്ര പൂളില്‍ നിന്നും വാങ്ങാറുണ്ട്. കല്‍ക്കരി പോലെയുള്ള ഇന്ധനങ്ങളുടെ വിലക്കയറ്റം കാരണം ഇങ്ങനെ വൈദ്യുതി വാങ്ങാന്‍ അധികച്ചെലവ് ഉണ്ടാകുമ്പോള്‍, റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ അത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയാണ് ഇന്ധന സര്‍ചാര്‍ജ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







