കൊല്ലം– കോവൂര്‍ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ വിശദീകരണം. അപകടസാധ്യത സ്‌കൂളിനെ നേരത്തെ അറിയിച്ചിരുന്നെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍. രണ്ട് ദിവസം മുമ്പ് ഇക്കാര്യം സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നെന്ന് ഉദ്യോഗസ്ഥന്‍ ഷാജി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയറുമായി ചര്‍ച്ച നടത്തി അപകടമുണ്ടാവാന്‍ സാധ്യതിയില്ലാത്ത രൂപത്തില്‍ വൈദ്യുതി ലൈന്‍ വലിക്കാണെന്ന് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. 14 ദിവസത്തിനുള്ളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ് മേധാവിയും അന്യേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി ഗീതി ആവശ്യപ്പെട്ടു. വ്യായാഴ്ച രാവിലെ ഒമ്പതരയോടാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയപ്പോഴാണ് അപകടം. ഷോക്കേറ്റ മിഥുനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയും വൈദ്യുത മന്ത്രിയും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.